ദക്ഷിണാഫ്രിക്ക 260ന് ഡിക്ലയർ, ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 549 റൺസ് വിജയലക്ഷ്യം. നാലാം ദിനമായ ഇന്ന് ദക്ഷിണാഫ്രിക്ക രണ്ടാമിന്നിംഗ്‌സ് 260 റൺസെടുത്ത ശേഷം ഡിക്ലയർ ചെയ്തു. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ട്രിസ്റ്റൻ സ്റ്റബ്‌സ് 94 റൺസിന് വീണതോടെ നായകൻ ബവുമ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു
ഇന്ന് ഒരു മണിക്കൂറും ബുധനാഴ്ച മുഴുവൻ ദിനവും ബാറ്റ് ചെയ്യാനാകുമെങ്കിലും ഇന്ത്യയ്ക്ക് മുന്നിൽ കാര്യങ്ങൾ അത്ര പന്തിയല്ല. കൂറ്റൻ സ്‌കോർ പിന്തുടർന്ന് ജയിക്കുക അസാധ്യമാണ്. എന്നാലും സമനിലയെങ്കിലും പിടിക്കുകയെന്നതാകും ഇന്ത്യയുടെ ലക്ഷ്യം. ഇതിനും സാധിച്ചില്ലെങ്കിൽ തോൽവിയോടെ പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെടുന്ന നാണക്കേടും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്
നാലാം ദിനം 5ന് 260 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. സ്റ്റബ്‌സ് 94 റൺസ് എടുത്തപ്പോൾ ടോണി ഡിസോർസി 49 റൺസും ബവുമ 3 റൺസുമെടുത്ത് പുറത്തായി. വിയാൻ മുൽഡർ 35 റൺസുമായി പുറത്താകാതെ നിന്നു. എയ്ഡൻ മർക്രാം 29 റൺസും റയാൻ റിക്കിൽട്ടൺ 35 റൺസുമെടുത്തു.


