Sports

സ്മൃതി മന്ഥാനക്കൊപ്പം നിൽക്കണം; ജമീമ റോഡ്രിഗസ് ബിഗ് ബാഷ് ലീഗിൽ നിന്ന് പിൻമാറി

വനിതാ ബിഗ് ബാഷ് ലീഗിൽ നിന്നും ഇന്ത്യൻ താരം ജമീമ റോഡ്രിഗസ് പിൻമാറി. ജമീമ ഇന്ത്യയിൽ തുടരുമെന്ന് അവരുടെ ടീമായ ബ്രിസ്‌ബേൻ ഹീറ്റ് അറിയിച്ചു. സ്മൃതി മന്ഥാനക്കൊപ്പം തുടരാൻ അനുവദിക്കണമെന്ന ആവശ്യം ഫ്രാഞ്ചൈസി അംഗീകരിക്കുകയായിരുന്നു. 

ജമീമക്കും വെല്ലുവിളികൾ ഏറെയുള്ള സമയമാണെന്നും ജമീമയുടെ ഹൃദയത്തിൽ നിന്നുള്ള തീരുമാനത്തെ മാനിക്കുന്നുവെന്നും ബ്രിസ്‌ബേൻ ഹീറ്റ് വ്യക്തമാക്കി. സ്മൃതിയുടെ വിവാഹം മാറ്റിവെച്ചതിന് പിന്നാലെയാണ് ജമീമ ബിഗ് ബാഷ് ലീഗിൽ നിന്ന് പിൻമാറിയത്

അതേസമയം പലാഷ് മുച്ചലുമായുള്ള വിവാഹത്തിൽ നിന്ന് സ്മൃതി പിൻമാറിയേക്കുമെന്നാണ് വിവരം. വിവാഹം മാറ്റിവെക്കാൻ കാരണമായത് പലാഷിന്റെ വഴിവിട്ട ബന്ധമാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഞായറാഴ്ച വിവാഹ ദിനത്തിൽ സ്മൃതിയുടെ പിതാവ് ശ്രിനിവാസിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇതേ തുടർന്ന് വിവാഹം തത്കാലത്തേക്ക് മാറ്റിവെക്കുകയാണെന്നായിരുന്നു ഇരു കുടുംബങ്ങളും അറിയിച്ചിരുന്നത്

എന്നാൽ ഇതിന് പിന്നാലെയാണ് പലാഷിന്റെ വഴിവിട്ട ബന്ധങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. മേരി ഡികോസ്റ്റ എന്ന യുവതിയുമായി പലാഷ് നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുത്തുവന്നിരുന്നു. വിവാഹം മാറ്റിവെച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും സമൃതി ഇൻസ്റ്റഗ്രാമിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.
 

See also  ഓസീസ് പരീക്ഷണത്തിന് അരങ്ങുണരുന്നു; ആദ്യ ടെസ്റ്റിൽ ജഡേജ കളിച്ചേക്കില്ല

Related Articles

Back to top button