Sports

രണ്ട് സീസണുകൾക്ക് ശേഷം സർഫറാസ് ഖാൻ വീണ്ടും ഐപിഎല്ലിലേക്ക്; പുതുജീവിതം നൽകിയത് ചെന്നൈ

ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവിൽ വൈകാരിക പ്രതികരണവുമായി സർഫറാസ് ഖാൻ. താരലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് സർഫറാസ് ഖാനെ ചെന്നൈ സൂപ്പർ കിംഗ്‌സ് വാങ്ങിയത്. കഴിഞ്ഞ വർഷത്തെ മെഗാ ലേലത്തിൽ താരത്തെ ആരും വാങ്ങിയിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങുന്നതിനിടെയാണ് സർഫറാസ് ഐപിഎല്ലിലേക്ക് തിരികെ എത്തുന്നത്

2023ൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് സർഫറാസ് ഒടുവിൽ ഐപിഎല്ലിൽ കളിച്ചത്. ഒരു അവസരം കൂടി നൽകിയതിന് ചെന്നൈ സൂപ്പർ കിംഗ്‌സിന് താരം നന്ദി അറിയിച്ചു. ചെന്നൈ തനിക്ക് പുതിയൊരു ജീവിതമാണ് നൽകിയതെന്ന് സർഫറാസ് ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു. 

ആദ്യ റൗണ്ടിൽ ആരും വാങ്ങാതിരുന്ന താരത്തെ ആക്‌സലറേറ്റഡ് റൗണ്ടിലാണ് ചെന്നൈ അടിസ്ഥാനവിലക്ക് സ്വന്തമാക്കിയത്. 2015ലാണ് സർഫറാസ് ആദ്യമായി ഐപിഎൽ കളിക്കുന്നത്. ആർ സി ബി, പഞ്ചാബ് കിംഗ്‌സ് ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 50 മത്സരങ്ങളിൽ നിന്ന് 585 റൺസാണ് സമ്പാദ്യം
 

See also  ലിയോണിന്റെ ഷെർക്കിക്ക് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് 'സ്വപ്ന' കൈമാറ്റം; 30 മില്യൺ പൗണ്ടിന്റെ ഡീൽ പൂർത്തിയായി

Related Articles

Back to top button