Sports
36 പന്തിൽ സെഞ്ച്വറി, 84 പന്തിൽ 190; 15 സിക്‌സും 16 ഫോറും

വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് പ്രകടനവുമായി കൗമാര താരം വൈഭവ് സൂര്യവംശി. അരുണാചൽപ്രദേശിനെതിരായ മത്സരത്തിലാണ് വൈഭവിന്റെ തീപാറുന്ന പ്രകടനം കണ്ടത്. നിരവധി റെക്കോർഡുകളും മത്സരത്തിൽ പിറന്നു. 84 പന്തിൽ 190 റൺസാണ് താരം നേടിയത്
36 പന്തിൽ വൈഭവ് സെഞ്ച്വറി തികച്ചു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണിത്. അതേസമയം ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി.
54 പന്തിൽ 150 റൺസ് തികച്ച വൈഭവ്, ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ 150 റൺസിന്റെ ലോക റെക്കോർഡും സ്വന്തമാക്കി. 64 പന്തിൽ 150 അടിച്ച എ ബി ഡിവില്ലിയേഴ്‌സിന്റെ റെക്കോർഡാണ് തകർത്തത്. 15 സിക്‌സും 16 ഫോറും സഹിതം ഇരട്ട സെഞ്ച്വറിയിലേക്ക് കുതിച്ച താരം 10 റൺസ് അകലെ വീണു.



