Sports

വൈഭവിനും മലയാളി താരം ആരോൺ ജോർജിനും സെഞ്ച്വറി; ഇന്ത്യ പടുകൂറ്റൻ സ്‌കോറിലേക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ അണ്ടർ 19 ഏകദിന പരമ്പരയിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. ഇന്ത്യക്കായി ഓപണിംഗ് ഇറങ്ങിയ ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയും മലയാളി താരം ആരോൺ ജോർജും സെഞ്ച്വറി തികച്ചു. പതിവ് പോലെ വെടിക്കെട്ട് ബാറ്റിംഗാണ് വൈഭവിൽ നിന്നുണ്ടായത്. 74 പന്തിൽ 127 റൺസുമായി വൈഭവ് പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 227ൽ എത്തിയിരുന്നു

പത്ത് സിക്‌സും 9 ഫോറും സഹിതമാണ് വൈഭവ് 127 റൺസ് എടുത്തത്. തുടക്കം മുതൽക്കെ ഇരുവരും ആക്രമിച്ച് കളിക്കുകയായിരുന്നു. ആദ്യ പത്ത് ഓവറിൽ തന്നെ ഇന്ത്യ 111 റൺസലെത്തി. 24 പന്തിൽ നിന്ന് വൈഭവ് അർധ സെഞ്ച്വറിയും 32 പന്തിൽ നിന്ന് ആരോൺ ജോർജ് അർധ സെഞ്ച്വറിയും തികച്ചു

24ാം ഓവറിൽ ഇന്ത്യ 200 കടന്നു. 26ാം ഓവറിലാണ് വൈഭവ് പുറത്താകുന്നത്. സ്‌കോർ 279ൽ നിൽക്കെ ആരോൺ ജോർജും പുറത്തായി. 106 പന്തിൽ 16 ഫോറുകൾ സഹിതം 118 റൺസാണ് മലയാളി താരം നേടിയത്. 24 റൺസുമായി വേദാന്ത് ത്രിവേദി ക്രീസിലുണ്ട്. 34.5 ഓവറിൽ ഇന്ത്യ 2ന് 279 റൺസ് എന്ന നിലയിലാണ്‌
 

See also  ഓൾ ബ്ലാക്ക്സും ഫ്രാൻസും വൻ മാറ്റങ്ങളോടെ ഇറങ്ങുന്നു; പരമ്പര വിജയത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം ഇന്ന്

Related Articles

Back to top button