Sports

രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് പരിശീലകനായി തിരികെ എത്തുന്നു

ഐപിഎൽ അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായി രാഹുൽ ദ്രാവിഡ് തിരിച്ചെത്തും. ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറിയ ശേഷമുള്ള ദ്രാവിഡിന്റെ ആദ്യ ചുമതലയാണിത്. അതേസമയം കുമാർ സംഗക്കാര ടീമിന്റെ ഡയറക്ടർ സ്ഥാനത്ത് തുടരും

വരാനിരിക്കുന്ന താരലേലത്തിൽ നിലനിർത്തേണ്ട താരങ്ങളെ സംബന്ധിച്ച് ദ്രാവിഡും ഫ്രാഞ്ചൈസി ഉടമകളും പ്രാരംഭ ചർച്ച നടത്തിയതായി ഇഎസ്പിഎൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. 2012, 2013 സീസണുകളിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായിരുന്നു ദ്രാവിഡ്. 2014, 15 സീസണുകളിൽ ടീം ഡയറക്ടറായും മെന്ററായും പ്രവർത്തിച്ചു

മുൻ ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോഡിനെ സഹപരിശീലകനാക്കാനും രാജസ്ഥാൻ ശ്രമം നടത്തുന്നുണ്ട്. ദ്രാവിഡുമായി ടീം മാനേജ്‌മെന്റ് കരാറിലേർപ്പെട്ടെന്നാണ് വിവരം.

See also  കാനറികൾക്ക് മുന്നിൽ ചെൽസിക്ക് കാലിടറി; ഫ്ലെമിംഗോ വൻ വിജയം കൊയ്തു: ബെൻഫിക്ക ആറാടി, ബയേണിനും ജയം

Related Articles

Back to top button