Kerala

മാവൂരിൽ ഇരുചക്ര വാഹന ഷോറൂമിൽ തീപിടിത്തം; വാഹനങ്ങളടക്കം കത്തിനശിച്ചു

കോഴിക്കോട് മാവൂരിൽ ഇരുചക്ര വാഹന ഷോറൂമിൽ തീപിടിത്തം. മാവൂർ പോലീസ് സ്‌റ്റേഷന് മുന്നിലെ കെഎംഎച്ച് മോട്ടോഴ്‌സ് എന്ന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. തീ നിയന്ത്രണവിധേമായി.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. ഷോറൂമിന് ഉള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. പിന്നാലെ ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു

ഫയർ ഫോഴ്‌സ് എത്തുമ്പോഴേക്കും ഷോറൂമിലെ വാഹനങ്ങളിലേക്ക് തീ പടർന്നിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമായത്. ഷോറൂമിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളും മറ്റ് സാമഗ്രികളും കത്തിനശിച്ചു.

The post മാവൂരിൽ ഇരുചക്ര വാഹന ഷോറൂമിൽ തീപിടിത്തം; വാഹനങ്ങളടക്കം കത്തിനശിച്ചു appeared first on Metro Journal Online.

See also  പരാതി പറയാനെത്തി കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചു; യുവാവ് പിടിയിൽ

Related Articles

Back to top button