Sports

കലാശപ്പോരിന് മുമ്പായി ഇന്ത്യയുടെ ആശങ്ക അത്രയും പിച്ചിൽ; ആരെ തുണക്കും അഹമ്മദാബാദിലെ മൈതാനം

ടി20 ലോകകപ്പിന്റെ ഫൈനലിൽ നാളെ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടാനൊരുങ്ങുമ്പോൾ ഇന്ത്യൻ ആരാധകരുടെ ആശങ്കയത്രയും പിച്ചിലാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ പിച്ച് ഇന്ത്യക്ക് അത്ര സുഖകരമായ ഓർമകളല്ല സമ്മാനിച്ചിട്ടുള്ളത്. 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് ഇതേ മൈതാനത്ത് പരാജയപ്പെട്ടിരുന്നു. ഈ ടി20 ലോകകപ്പിൽ സൂപ്പർ എട്ട് മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ പരാജയപ്പെട്ടത് ഇതേ മൈതാനത്താണ്

അഹമ്മദാബാദിലെ പിച്ച് തന്നെയാകും ഫൈനൽ മത്സരത്തിൽ നിർണായകമാകുക. ചുവന്ന മണ്ണ്, കറുത്ത മണ്ണ്, ഇവര രണ്ടും ചേർന്ന മിശ്രിതം എന്നിങ്ങനെ മൂന്ന് തരം പിച്ചുകളാണ് സ്റ്റേഡിയത്തിലുള്ളത്. സൂപ്പർ 8ൽ കറുത്ത മണ്ണിലെ പിച്ചിലാണ് മത്സരം നടന്നതും ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതും

അതുകൊണ്ട് തന്നെ ഫൈനലിൽ ചുവന്ന മണ്ണും കറുത്ത മണ്ണും ചേർന്ന ഹൈബ്രിഡ് പിച്ച് ഉപയോഗിക്കാനാണ് സാധ്യത. ഇത് വേഗതയും ബൗൺസും നൽകുന്നതിനൊപ്പം ബൗളർമാർക്ക് കൃത്യമായ ഗ്രിപ്പും വാഗ്ദാനം ചെയ്യുന്നു. ബിസിസിഐ സിഇഒ ഹേമംഗ് അമീന്റെ മേൽനോട്ടത്തിൽ പിച്ചുകൾ പരിശോധിച്ച് വരികയാണ്

 

See also  രോഹിത്ത് ഭാര്യയുടെ അടുത്ത് തന്നെ നില്‍ക്കട്ടെ; ഇന്ത്യയെ നയിക്കാന്‍ ബുംറ മതി

Related Articles

Back to top button