Sports

തകർന്നുപോയ നിമിഷമുണ്ടായിരുന്നു, സച്ചിനാണ് ആശ്വസിപ്പിച്ചത്, ഇന്നലെ കൂടി അദ്ദേഹം വിളിച്ചു: സഞ്ജു സാംസൺ

ടി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയതിന് പിന്നാലെ ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർക്ക് നന്ദി പറഞ്ഞ് സഞ്ജു സാംസൺ. സച്ചിൻ തെൻഡുൽക്കറെ നിരന്തരം ബന്ധപ്പെടുകയും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നതായി സഞ്ജു സാംസൺ വെളിപ്പെടുത്തി. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി സച്ചിൻ സാറുമായി ഞാൻ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിൽ കളിക്കാതെ പുറത്തിരുന്നപ്പോൾ മാനസികമായി തകർന്നുപോയിരുന്നു. അങ്ങനെയാണ് ഞാൻ സച്ചിൻ സാറിനെ സമീപിച്ചത്. ഇന്നലെ പോലും അദ്ദേഹം വിളിച്ച് എങ്ങനെയുണ്ട് ഇപ്പോൾ എന്ന് അന്വേഷിച്ചിരുന്നു. 

സച്ചിനെ പോലെയുള്ള ഒരാളിൽ നിന്ന് മാർഗനിർദേശം ലഭിക്കുക എന്നത് വലിയ കാര്യമാണ്. കളിയിലുള്ള ആ വ്യക്തത, തയ്യാറെടുപ്പ് എന്നിവക്കെല്ലാം എന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും സഞ്ജു പറഞ്ഞു. ലോകകപ്പിൽ വെറും അഞ്ച് മത്സരങ്ങൾ മാത്രം കളിച്ച സഞ്ജു 321 റൺസാണ് നേടിയത്. ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരവും സഞ്ജുവാണ്. 319 റൺസെടുത്ത വിരാട് കോഹ്ലിയെയാണ് സഞ്ജു മറികടന്നത്.
 

See also  295 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാൻ 92ൽ ഓൾ ഔട്ട്; വിൻഡീസിന് 202 റൺസിന്റെ കൂറ്റൻ ജയം

Related Articles

Back to top button