Sports

ആവേശം തീക്കളിയായി; കൈ വിട്ട പ്രയോഗത്തിൽ അർഷ്ദീപിന് പിഴ ചുമത്തി ഐസിസി

ടി20 ലോകകപ്പ് ഫൈനലിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യൻ ബൗളർ അർഷ്ദീപ് സിംഗിന് ഐസിസി പിഴ ചുമത്തി. മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴ. പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.9 അർഷ്ദീപ് ലംഘിച്ചതായി ഐസിസി ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു

ഫൈനൽ മത്സരത്തിനിടെ ന്യൂസിലാൻഡ് താരം ഡാരൽ മിച്ചലിന് നേരെ പന്ത് വലിച്ചെറിഞ്ഞതിനാണ് നടപടി. രാജ്യാന്തര മത്സരത്തിനിടെ അനുചിതമോ അപകടകരമോ ആയ രീതിയിൽ ഒരു താരത്തിന് നേരെ പന്തോ മറ്റ് ക്രിക്കറ്റ് ഉപകരണങ്ങളോ എറിയുന്നത് സംബന്ധിച്ച വകുപ്പ് പ്രകാരമാണ് നടപടി

ന്യൂസിലാൻഡ് ഇന്നിംഗ്‌സിന്റെ 11ാം ഓവറിലാണ് സംഭവം. മിച്ചൽ തൊടുത്ത ഷോട്ട് തടഞ്ഞ അർഷ്ദീപ് റൺ ഔട്ടിനെന്ന രീതിയിൽ പന്ത് മിച്ചലിന് നേരെ വലിച്ചെറിയുകയായിരുന്നു. താരത്തിന്റെ കാലിലാണ് പന്ത് കൊണ്ടത്. ഇതോടെ അർഷ്ദീപിന് നേരെ തിരിഞ്ഞ മിച്ചലിനെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവാണ് അനുനയിപ്പിച്ചത്.
 

See also  ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവുമധികം റൺസ്, ഏറ്റവും കൂടുതൽ സിക്‌സറുകൾ; റെക്കോർഡുകൾ സ്വന്തം പേരിലാക്കി സഞ്ജു

Related Articles

Back to top button