Sports

അതിവേഗതയിൽ 5,000 റൺസ്; ഐപിഎല്ലിൽ സഞ്ജുവിന് പുതിയ റെക്കോഡ്

ഐപിഎല്ലിൽ പുതിയ റെക്കോഡിട്ട് മലയാളി താരം സഞ്ജു സാംസൺ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 11 റൺസ് നേടിയതോടെ ഐപിഎല്ലിൽ അതിവേഗത്തിൽ 5,000 റൺസ് നേടുന്ന ഇന്ത‍്യൻ താരങ്ങളുടെ പട്ടികയിൽ സഞ്ജു ഇടം പിടിച്ചു.

3555 പന്തുകളിൽ നിന്നുമാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്. ഇതോടെ സുരേഷ് റെയ്ന( 3554 പന്തുകൾ), എം.എസ്. ധോണി (3691), കെ.എൽ. രാഹുൽ (3688) എന്നിവരുടെ റെക്കോഡ് സഞ്ജു മറികടന്നു.

5,000 ഐപിഎൽ റൺസ് നേടുന്ന പത്താമത്തെ ബാറ്ററാണ് സഞ്ജു. ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ (3554 പന്തുകൾ), ഏ.ബി. ഡിവില്ലിയേഴ്സ് (3288 പന്തുകൾ) എന്നിവരാണ് ഈ പട്ടികയിൽ സഞ്ജുവിന് മുന്നിലുള്ളത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കാഗിസോ റബാഡ എറിഞ്ഞ പന്തിൽ ഓഫ് സൈഡിലേക്ക് ബൗണ്ടറി അടിക്കാനുള്ള ശ്രമം പാളുകയും ജോസ് ബട്‌ലർ ക‍്യാച്ചെടുത്താണ് സഞ്ജുവിനെ പുറത്താക്കിയത്.

കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത‍്യൻസിനെതിരേ സഞ്ജു സെഞ്ചുറി നേടിയിരുന്നു. ഏപ്രിൽ 11ന് ഡൽഹി ക‍്യാപ്പിറ്റൽസിനെതിരേ നടന്ന മത്സരത്തിലും പുറത്താവാതെ 115 റൺസ് താരം അടിച്ചെടുത്തിരുന്നു. ഒരു ഐപിഎൽ സീസണിൽ ആദ‍്യമായാണ് സഞ്ജു രണ്ട് സെഞ്ചുറികൾ നേടുന്നത്. ടി20യിൽ മാത്രമായി 8 സെഞ്ചുറികളുണ്ട് സഞ്ജുവിന്‍റെ പേരിൽ. സ്റ്റാർ ബാറ്റർ വിരാട് കോലി, അഭിഷേക് ശർമ എന്നിവരാണ് 9 സെഞ്ചുറികളുമായി സഞ്ജുവിന് മുന്നിലുള്ളത്. 8 മത്സരങ്ങളിൽ നിന്നായി 59.60 ശരാശരിയിൽ 172.2 സ്ട്രൈക്ക്റേറ്റിൽ 298 റൺസുണ്ട് ഈ സീസണിൽ സഞ്ജുവിന്

See also  തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു ഷോ; 9 സിക്‌സറുകൾ സഹിതം 89 റൺസ്

Related Articles

Back to top button