Sports

സഞ്ജുവിന് വീണ്ടും അവഗണണിച്ചു; അഫ്ഗാനെതിരായ ഏകദിനത്തില്‍ ഉള്‍പ്പെടുത്തില്ല; പന്തിന് പകരം ആര്

അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടംപിടിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ടീമില്‍ കെ.എല്‍.രാഹുല്‍ വിക്കറ്റ് കീപ്പറാകുമെന്നും പന്തിന് പകരക്കാരനായി ഇഷാന്‍ കിഷന്‍ എത്തുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന.

ട്വന്‍റി 20 ലോകകപ്പില്‍ തിളങ്ങിയ ഇഷാന്‍ കിഷന്‍ ഐപിഎല്‍ സീസണിലും മികച്ച ഫോമിലാണ്. രണ്ട് വര്‍ഷം മുന്‍പാണ് ഇഷാന്‍ കിഷന്‍ ഒടുവിലായി രാജ്യാന്തര ഏകദിനത്തില്‍ കളിച്ചത്. സയീദ് മുഷ്താഖ് അലി ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് കിഷന്‍ ട്വന്‍റി 20 ലോകകപ്പ് ടീമില്‍ ഇടം നേടിയത്. ആ ഫോം ഐപിഎലിലും നിലനിര്‍ത്താന്‍ താരത്തിനായി. 12 മല്‍സരങ്ങളില്‍ നിന്നായി 420 റണ്‍സാണ് താരം ഇതുവരെ അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ചറികളും ഇക്കൂട്ടത്തില്‍ പെടും.

ട്വന്‍റി 20 ലോകകപ്പിലും ഐപിഎല്‍ ഈ സീസണിലും മികച്ച ഫോമിലായിട്ടും പക്ഷേ സഞ്ജുവിനെ ഏകദിന ടീമിലേക്ക് പരിഗണിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 2023 ഡിസംബര്‍ 21ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സഞ്ജു അവസാനമായി ഇന്ത്യയ്ക്കായി ഏകദിനത്തില്‍ കളിച്ചത്. 114 പന്തുകളില്‍ നിന്ന് 108 റണ്‍സെന്ന തകര്‍പ്പന്‍ പ്രകടനമാണ് താരം അന്ന് പുറത്തെടുത്തത്. പരമ്പര ഇന്ത്യ 2–1 ന് നേടുകയും സഞ്ജു അന്ന് പ്ലേയര്‍ ഓഫ് ദ് മാച്ചാകുകയും ചെയ്തിരുന്നു. 

അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ ടീമിനെ ചൊവ്വാഴ്ച ബിസിസിഐ പ്രഖ്യാപിച്ചേക്കും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപും 2027ലെ ഏകദിന ലോകകപ്പും മുന്‍നിര്‍ത്തിയുള്ള ടീമിനെയാകും പ്രഖ്യാപിക്കുക. ജൂണ്‍ ആറിന് മുല്ലന്‍പുരിലാകും അഫ്ഗാനിസ്ഥാനെതിരെയുള്ള മല്‍സരങ്ങള്‍ക്ക് തുടക്കമാകുക.

See also  സിറാജിന് ആറ് വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

Related Articles

Back to top button