Sports

ഇ​ന്ത്യ​യി​ലെ ഫി​ഫ ലോ​ക​ക​പ്പ് ഔ​ദ്യോ​ഗി​ക സം​പ്രേ​ഷ​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി സീ ​ഗ്രൂ​പ്പ്

ന്യൂഡൽഹി: ഇ​ന്ത്യ​യി​ലെ ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ മാ​സ​ങ്ങ​ള്‍ നീ​ണ്ട കാ​ത്തി​രി​പ്പി​നും ആ​ശ​ങ്ക​ക​ൾ​ക്കും വി​രാ​മം. 2026-ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഇ​ന്ത്യ​യി​ലെ ഔ​ദ്യോ​ഗി​ക സം​പ്രേ​ഷ​ണാ​വ​കാ​ശം പ്ര​മു​ഖ മാ​ധ്യ​മ ശൃം​ഖ​ല​യാ​യ സീ ​എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് സ്വ​ന്ത​മാ​ക്കി. ഇ​ന്നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം പു​റ​ത്തു​വ​ന്ന​ത്.

ഫി​ഫ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ സീ ​ഗ്രൂ​പ്പ് പു​തു​താ​യി പു​റ​ത്തി​റ​ക്കി​യ “യു​ണൈ​റ്റ​ഡ്8 സ്പോ​ർ​ട്സ്’ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലൂ​ടെ ത​ത്സ​മ​യം കാ​ണാം. കൂ​ടാ​തെ, ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മാ​യ സീ5 ​ആ​പ്പി​ലൂ​ടെ മ​ത്സ​ര​ങ്ങ​ളു​ടെ ലൈ​വ് സ്ട്രീ​മിം​ഗും ല​ഭ്യ​മാ​യി​രി​ക്കും.

2026 ലെ ​ലോ​ക​ക​പ്പ് മാ​ത്ര​മ​ല്ല, 2034 വ​രെ​യു​ള്ള പ്ര​ധാ​ന ഫി​ഫ ടൂ​ർ​ണ​മെ​ന്‍റു​ക​ളു​ടെ ഇ​ന്ത്യ​യി​ലെ മാ​ധ്യ​മ അ​വ​കാ​ശ​മാ​ണ് സീ ​എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ൽ ലോ​ക​ക​പ്പ് സം​പ്രേ​ഷ​ണം ഉ​ണ്ടാ​കി​ല്ലേ എ​ന്ന ആ​രാ​ധ​ക​രു​ടെ വ​ലി​യ ആ​ശ​ങ്ക​യ്ക്കാ​ണ് പ​രി​ഹാ​ര​മാ​യി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക, മെ​ക്സി​ക്കോ, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ സ​മ​യം ഇ​ന്ത്യ​യി​ലെ സ​മ​യ​ക്ര​മ​വു​മാ​യി ഒ​ത്തു​പോ​കാ​ത്ത​താ​യി​രു​ന്നു പ്ര​ധാ​ന വെ​ല്ലു​വി​ളി. അ​ർ​ധ​രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യി​ൽ പ​ര​സ്യ​വ​രു​മാ​നം കു​റ​വാ​യി​രി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ജി​യോ​ഹോ​ട്ട്സ്റ്റാ​ർ, സോ​ണി സ്പോ​ർ​ട്സ് തു​ട​ങ്ങി​യ വ​ൻ​കി​ട ക​മ്പ​നി​ക​ൾ സം​പ്രേ​ഷ​ണാ​വ​കാ​ശം വാ​ങ്ങു​ന്ന​തി​ൽ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു.

See also  മാഞ്ചസ്റ്റർ സിറ്റി ബയേൺ ലെവർകൂസനോട് പരാജയപ്പെട്ടു

Related Articles

Back to top button