Kerala

എ സുരേഷിനെ നേരിടാൻ വിഎസിന്റെ മകനോ; മലമ്പുഴയിൽ സിപിഎം ചർച്ചകൾ വിഎ അരുൺ കുമാറിലേക്ക്

മലമ്പുഴയിൽ വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാറിനെ മലമ്പുഴയിൽ മത്സരിപ്പിക്കാൻ സിപിഎമ്മിൽ ആലോചന. വി എസ് അച്യുതാനന്ദന്റെ മുൻ പിഎ എ സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സിപി എം നീക്കം. പാർട്ടി പറഞ്ഞാൽ മത്സരിക്കാമെന്ന നിലപാടിലാണ് അരുൺകുമാർ. 

അരുൺ കുമാർ മലമ്പുഴയിൽ മത്സരിക്കുന്നതിനോട് സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനും എതിർപ്പില്ലെന്നാണ് സൂചന. അരുൺ മത്സരിച്ചാൽ തെരഞ്ഞെടുപ്പിൽ ‘വി എസ് ഫാക്ടർ’ നിലനിർത്താമെന്നാണ് സിപിഎം കണക്കുകൂട്ടൽ.

തെരഞ്ഞെടുപ്പിൽ അരുൺകുമാറിനെ നേരിടുന്നത് സംബന്ധിച്ചുള്ള ചോദ്യത്തോട് പുനർവിചിന്തനം ആവശ്യമായ ചോദ്യമാണെന്നായിരുന്നു സുരേഷ് പ്രതികരിച്ചത്. കുഴയ്ക്കുന്ന ചോദ്യമാണ്. പുനർവിചിന്തനം ആവശ്യമായ ചോദ്യമാണ്. ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മത്സരമായിരിക്കും എന്നും സുരേഷ് കുമാർ പറഞ്ഞു.

See also  സ്വകാര്യ കമ്പനികളെ മാടിവിളിക്കുന്ന ബജറ്റ് കേരളത്തിന് അപകടം; ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കാൻ ശ്രമം: കടുത്ത വിമർശനവുമായി പിണറായി വിജയൻ

Related Articles

Back to top button