Sports

റൊണാൾഡോയുടെ അർമാദം; ഉസ്ബെക്കിസ്ഥാനെതിരെ ആദ്യ പകുതിയിൽ ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ: പോർച്ചുഗലിന് വമ്പൻ ലീഡ്

ഹൂസ്റ്റൺ: വിമർശകർക്ക് കളിക്കളത്തിൽ മറുപടി നൽകുന്ന തന്റെ പതിവ് ശൈലി 2026 ഫിഫ വേൾഡ് കപ്പിലും ആവർത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഉസ്ബെക്കിസ്ഥാനെതിരെയുള്ള ഗ്രൂപ്പ് കെ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് റൊണാൾഡോ പോർച്ചുഗലിനെ മികച്ച നിലയിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പോർച്ചുഗൽ മുന്നിലാണ്. റൊണാൾഡോയ്ക്ക് പുറമെ നുനോ മെൻഡിസാണ് പോർച്ചുഗലിന്റെ മറ്റൊരു ഗോൾ നേടിയത്.

​ഈ ഗോളുകളോടെ ഫുട്ബോൾ ചരിത്രത്തിൽ അപൂർവ്വമായൊരു റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി. തുടർച്ചയായി 6 ലോകകപ്പ് പതിപ്പുകളിൽ (2006, 2010, 2014, 2018, 2022, 2026) ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യത്തെ താരം എന്ന റെക്കോർഡാണ് 41-കാരനായ താരം കുറിച്ചത്.

​ആദ്യ മത്സരത്തിൽ കോംഗോയോട് 1-1 ന് സമനില വഴങ്ങിയതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് റൊണാൾഡോ നേരിട്ടിരുന്നത്. എന്നാൽ കളിയുടെ 9-ാം മിനിറ്റിൽ തന്നെ പെഡ്രോ നെറ്റോയുടെ ക്രോസിൽ നിന്ന് മികച്ചൊരു ഫിനിഷിംഗിലൂടെ താരം ടീമിനെ മുന്നിലെത്തിച്ചു. തുടർന്ന് 17-ാം മിനിറ്റിൽ നുനോ മെൻഡിസിലൂടെ പോർച്ചുഗൽ ലീഡ് രണ്ടാക്കി ഉയർത്തി. 38-ാം മിനിറ്റിൽ റൊണാൾഡോ തന്റെ രണ്ടാം ഗോളും നേടി പോർച്ചുഗലിന്റെ ആധിപത്യം ഉറപ്പിച്ചു.

See also  ആന്ധ്രക്ക് കൂറ്റന്‍ സ്‌കോര്‍; അതേ നാണയത്തില്‍ മറുപടിയുമായി മുംബൈ

Related Articles

Back to top button