Kerala

കളമശ്ശേരിയിൽ പള്ളി പ്രവേശന കവാടത്തിലെ മാതാവിന്റെ രൂപക്കൂട് തകർത്ത നിലയിൽ

കളമശ്ശേരി പള്ളി കവാടത്തിലെ മാതാവിന്റെ രൂപക്കൂടിന്റെ ഗ്ലാസ് തകർത്ത നിലയിൽ. എച്ച് എം ടി മെഡിക്കൽ കോളേജ് റോഡിലുള്ള സെന്റ് പോൾസ് ചർച്ചിന്റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന മാതാവിന്റെ രൂപക്കൂടിന്റെ ഗ്ലാസാണ് തകർത്തത്. 

ഇന്ന് രാവിലെ പള്ളിയിൽ കുർബാനക്ക് എത്തിയവരാണ് സംഭവം കണ്ടത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. രൂപക്കൂടിനുള്ളിൽ ഗ്ലാസ് തകർത്ത വലിയ കല്ലും കിടപ്പുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു

മദ്യപിച്ച് ഏതെങ്കിലും സാമൂഹ്യ വിരുദ്ധർ ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ദേവാലയമായതിനാൽ മറ്റെന്തെങ്കിലും സാധ്യതകളുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
 

See also  എഡിജിപിയുടെയും ആർഎസ്എസ് നേതാവിന്റെയും കൂടിക്കാഴ്ച ദുരൂഹമെന്ന് കെസി വേണുഗോപാൽ

Related Articles

Back to top button