Sports

ദുലീപ് ട്രോഫിയിൽ സഞ്ജു സാംസണ് 94 പന്തിൽ സെഞ്ച്വറി; ഇന്ത്യ ഡി 349ന് പുറത്തായി

ദുലീപ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ ബിക്കെതിരായ മത്സരത്തിൽ ഇന്ത്യ ഡി 349 റൺസിന് പുറത്തായി. സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനമാണ് ഇന്ത്യ ഡിക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 94 പന്തിലായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി പിറന്നത്. ടി20 ശൈലിയിൽ ബാറ്റ് വീശിയ സഞ്ജു മൂന്ന് സിക്‌സും 12 ഫോറും സഹിതം 101 പന്തിൽ 106 റൺസെടുത്ത് പുറത്തായി

ദേവ്ദത്ത് പടിക്കൽ 50 റൺസും ശ്രീകർ ഭരത് 52 റൺസും റിക്കി ഭുയ് 56 റൺസുമെടുത്തു. നായകൻ ശ്രേയസ് അയ്യർ വീണ്ടും നിരാശപ്പെടുത്തി. അഞ്ച് പന്തുകൾ നേരിട്ട ശ്രേയസ് പൂജ്യത്തിന് പുറത്തായി. ശരൺഷ് ജെയിന് 26 റൺസും സൗരഭ് കുമാർ 13 റൺസുമെടുത്തു.

ഇന്ത്യ ബിക്കായി നവ്ദീപ് സൈനി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. രാഹുൽ ചാഹർ മൂന്ന് വിക്കറ്റുകളും മുകേഷ് കുമാർ ഒരു വിക്കറ്റുമെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ബി നിലവിൽ വിക്കറ്റ് നഷ്ടമില്ലാതെ 24 റൺസ് എന്ന നിലയിലാണ്‌

The post ദുലീപ് ട്രോഫിയിൽ സഞ്ജു സാംസണ് 94 പന്തിൽ സെഞ്ച്വറി; ഇന്ത്യ ഡി 349ന് പുറത്തായി appeared first on Metro Journal Online.

See also  ഡല്‍ഹിയെ തറപറ്റിച്ച് മധ്യപ്രദേശ് ഫൈനലില്‍

Related Articles

Back to top button