കാൺപൂർ ടെസ്റ്റിൽ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു; ഔട്ട് ഫീൽഡിലെ നനവ് കാരണം മത്സരം വൈകുന്നു

കാൺപൂരിൽ ബംഗ്ലാദേശിനെതിരായി നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. അതേസമയം കാൺപൂർ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലെ ഔട്ട് ഫീൽഡിലെ നനവ് കാരണം മത്സരം വൈകുകയാണ്. 10.30ന് മത്സരം ആരംഭിക്കും
വ്യാഴാഴ്ച രാത്രി ശക്തമായ മഴയാണ് ഇവിടെ പെയ്തത്. ഗ്രൗണ്ട് മുഴുവന് മൂടിയിട്ടിരുന്നു. രാവിലെ ഔട്ട് ഫീൽഡിലെ ഈർപ്പം നീക്കാനുള്ള ശ്രമത്തിലായിരുന്നു സ്റ്റാഫുകൾ. ആദ്യ മൂന്ന് ദിവസവും മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
അതേസമയം ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 280 റൺസിന്റെ വൻ വിജയം നേടിയിരുന്നു. രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോഴും ഇന്ത്യക്ക് തന്നെയാണ് വിജയസാധ്യതയുള്ളത്.
The post കാൺപൂർ ടെസ്റ്റിൽ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു; ഔട്ട് ഫീൽഡിലെ നനവ് കാരണം മത്സരം വൈകുന്നു appeared first on Metro Journal Online.