Sports

മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 50 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി അശ്വിൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ മൂന്ന് ചാമ്പ്യൻഷിപ്പിലും 50 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി ആർ അശ്വിൻ. ബംഗ്ലാദേശിനെതിരായി കാൺപൂരിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഷാക്കിബ് അൽ ഹസനെ പുറത്താക്കിയാണ് ഈ നേട്ടം കുറിച്ചത്. കാൺപൂർ ടെസ്റ്റിൽ രണ്ട് വിക്കറ്റുകളാണ് അശ്വിൻ ഇതുവരെ വീഴ്ത്തിയത്

2019-21 ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 14 മത്സരങ്ങളിൽ നിന്ന് 71 വിക്കറ്റുമായി അശ്വിൻ വിക്കറ്റ് വേട്ടയിൽ രണ്ടാമത് എത്തിയിരുന്നു. 2021-24ലെ ചാമ്പ്യൻഷിപ്പിൽ 13 മത്സരങ്ങളിൽ നിന്ന് 61 വിക്കറ്റ് വീഴ്ത്തി. 2023-25 ചാമ്പ്യൻഷിപ്പിൽ 10 ടെസ്റ്റിൽ നിന്ന് 50 വിക്കറ്റാണ് ഇതുവരെയുള്ള നേട്ടം

ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാകാൻ അശ്വിന് ഇനി ആറ് വിക്കറ്റുകൾ കൂടി മതി. 181 വിക്കറ്റുകളാണ് അശ്വിന് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലുള്ളത്. 187 വിക്കറ്റെടുത്ത നഥാൻ ലിയോണാണ് ഒന്നാം സ്ഥാനത്ത്.

The post മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 50 വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി അശ്വിൻ appeared first on Metro Journal Online.

See also  വിജയ് ഹസാരെയിലും കേരളത്തിന് നിരാശ - Metro Journal Online

Related Articles

Back to top button