Sports

പാക്കിസ്ഥാന് ലോക തോല്‍വി

മുല്‍ട്ടാന്‍: ആദ്യ ഇന്നിംഗ്‌സില്‍ 500 റണ്‍സ് എടുത്തിട്ടും ഇംഗ്ലണ്ടിനോട് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി പാക്കിസ്ഥാന്‍. മുല്‍ട്ടാനില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. ഇന്നിങ്സിനും 47 റണ്‍സിനുമാണ് ആതിഥേയരെ തറപറ്റിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഒന്നാം ഇന്നിങ്സില്‍ 556 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 7 വിക്കറ്റിന് 823 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. പാകിസ്താനെ ഫോളോഓണിന് ക്ഷണിച്ച ഇംഗ്ലണ്ട് 220 റണ്‍സിന് ആതിഥേയരെ പുറത്താക്കി ഇന്നിങ്സിനും 47 റണ്‍സിനും ജയം നേടിയെടുക്കുകയായിരുന്നു.

ടീമിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ വലിയ നാണക്കേടാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ശക്തമായ ബൗളിങ് കരുത്തുള്ള ടീമാണ് പാകിസ്താന്‍. എന്നിട്ടും ഇംഗ്ലണ്ടിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്.

ഒരു ഘട്ടത്തിലും പാകിസ്താന് ഇംഗ്ലണ്ടിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ലെന്നതാണ് പ്രധാനകാര്യം. ടീമിനുള്ളിലെ പടലപ്പിണക്കങ്ങളാണ് ടീമിന്റെ തകര്‍ച്ചക്ക് കാരണമെന്ന് പറയാം. സ്വന്തം മൈതാനത്ത് പോലും മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിക്കാത്ത നിരയായി പാകിസ്താന്‍ മാറിയിരിക്കുകയാണ്.

The post പാക്കിസ്ഥാന് ലോക തോല്‍വി appeared first on Metro Journal Online.

See also  ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കി നീതീഷിന്റെ പ്രകടനം; ഇന്ത്യ 175ന് പുറത്ത്, ഓസീസിന് ജയിക്കാൻ 19 റൺസ്

Related Articles

Back to top button