Sports

ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര: സമീപനം വ്യക്തമാക്കി ഗംഭീര്‍, കിവികളുടെ കാര്യത്തിലും തീരുമാനമായി

ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്ലി ഇന്ത്യയ്ക്കായി ഒരു വലിയ ഇന്നിംഗ്സ് കളിച്ചിട്ട് കുറച്ച് കാലമായി. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പര അദ്ദേഹത്തിന്റെ പോരായ്മകള്‍ എടുത്തുകാണിക്കുന്നു. എന്നിരുന്നാലും ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്ലിയുടെ മോശം ഫോമില്‍ വിഷമിക്കുന്നില്ല. മറിച്ച് അദ്ദേഹം സ്റ്റാര്‍ ബാറ്റര്‍ ന്യൂസിലന്‍ഡിനെതിരെയും ഓസ്ട്രേലിയക്കെതിരായ തുടര്‍ന്നുള്ള അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലും റണ്‍സ് നേടുമെന്ന് ശുഭാപ്തി വിശ്വാസത്തിലാണ്.

‘വിരാട് കോഹ്ലിക്ക് എന്നത്തേയും പോലെ വിശക്കുന്നു. ഇവിടെ ന്യൂസിലന്‍ഡിനെതിരെയും തുടര്‍ന്ന് ഓസ്ട്രേലിയയിലും അദ്ദേഹം റണ്‍സ് നേടുമെന്ന് പ്രതീക്ഷിക്കുന്നു. ആ ഘട്ടത്തില്‍ എത്തിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന് എത്രത്തോളം സ്ഥിരത കൈവരിക്കാനാകുമെന്ന് ഞങ്ങള്‍ക്കറിയാം- ഗംഭീര്‍ പറഞ്ഞു.

കുറഞ്ഞ സ്‌കോറിന് പുറത്തായാലും അള്‍ട്രാ അഗ്രസീവ് സമീപനത്തില്‍ ടീം മാറ്റമില്ലെന്നും ഗംഭീര്‍ പറഞ്ഞു. ‘ആക്രമണാത്മക ക്രിക്കറ്റ് കളിക്കുന്നതില്‍നിന്ന് ആളുകളെ ഞങ്ങള്‍ തടയില്ല. ഞങ്ങള്‍ 100 റണ്‍സിന് പുറത്തായേക്കാം, പക്ഷേ ഞങ്ങള്‍ അമിതമായി ആശങ്കപ്പെടുന്നില്ല. ഞങ്ങള്‍ ആ ചലഞ്ച് ഏറ്റെടുക്കും- ടീമിന്റെ സമീപനത്തെക്കുറിച്ച് ഗംഭീര്‍ പറഞ്ഞു.

The post ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര: സമീപനം വ്യക്തമാക്കി ഗംഭീര്‍, കിവികളുടെ കാര്യത്തിലും തീരുമാനമായി appeared first on Metro Journal Online.

See also  രോഹിത്തിന് ഭാര്യയുടെ പ്രസവം; ഗില്ലിന് പരുക്ക്; ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റില്‍ ഇവരുണ്ടാകില്ല

Related Articles

Back to top button