Sports

അമ്പമ്പോ…ഇതെന്തൊരു സ്‌കോര്‍; ടി20 ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്ത് സിംബാബ്‌വെ

നൈറോബി: ഇന്ത്യയെയും ലോക ക്രിക്കറ്റ് ചാമ്പ്യന്മാരെയും അമ്പരിപ്പിച്ച് ടി 20 ക്രിക്കറ്റില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി സിംബാബ്‌വെ. ലോകകപ്പ് ആഫ്രിക്കന്‍ യോഗ്യതാ മത്സരത്തില്‍ ഗാംബിയക്കെതിരെ സിംബാവെ അടിച്ചെടുത്ത റണ്‍സ് ഏകദിനത്തിലെ തന്നെ കൂറ്റന്‍ സ്‌കോര്‍. 344. നാല് വിക്കറ്റ് നഷ്ടത്തില്‍ പുതു ചരിത്രമെഴുതിയ ആഫ്രിക്കന്‍ ടീം മത്സരത്തില്‍ വിജയിച്ചതാകട്ടെ 290 റണ്‍സിന്റെ കൂറ്റന്‍ ജയം. മറുപടി ബാറ്റിംഗില്‍ ഗാംബിയയുടെ ഇന്നിംഗ്‌സ് 54 റണ്‍സില്‍ അവസാനിച്ചു.

ടി 20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ഒരു ടെസ്റ്റ് ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോര്‍, ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ജയം എന്നീ റെക്കോര്‍ഡുകളാണ് സിംബാബ്‌വെ നേടിയത്.

മത്സരത്തിൽ സിംബാബ് വെ ക്യാപ്റ്റൻ സിക്കന്തർ റാസ 34 റൺസിൽ സെഞ്വറി അടിച്ച് കളിയിലെ കേമനായി.

See also  295 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാൻ 92ൽ ഓൾ ഔട്ട്; വിൻഡീസിന് 202 റൺസിന്റെ കൂറ്റൻ ജയം

Related Articles

Back to top button