Kerala

യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സ്‌റ്റേഷനിൽ സിഐയുടെ ജന്മദിനാഘോഷം

യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കൊടുവള്ളി പോലീസ് സ്‌റ്റേഷനിൽ സിഐയുടെ ജന്മദിനാഘോഷം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ താമരശ്ശേരി ഡിവൈഎസ്പി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കൊടുവള്ളി സിഐ കെപി അഭിലാഷിന്റെ ജന്മദിനമാണ് കേക്ക് മുറിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ പോലീസ് സ്‌റ്റേഷനിൽ ആഘോഷിച്ചത്

കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിലായിരുന്നു ജന്മദിനാഘോഷം. ആഘോഷത്തിന്റെ വീഡിയോ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഹാപ്പി ബർത്ത്‌ഡേ ബോസ് എന്ന ക്യാപ്ഷനിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മെയ് 30നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇൻസ്‌പെക്ടർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

The post യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ സ്‌റ്റേഷനിൽ സിഐയുടെ ജന്മദിനാഘോഷം appeared first on Metro Journal Online.

See also  ശബരിമലയിലെ ദിലീപിന്റെ വി ഐ പി ദര്‍ശനം: വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചു

Related Articles

Back to top button