Sports

വീണ്ടും മെസിയും നെയ്മറും ഒന്നിക്കുന്നു

ബ്രസീലിയ: ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സിക്കൊപ്പം ഒരു ജെഴ്‌സിക്ക് കീഴില്‍ ഒന്നിക്കാമെന്ന് റിപോര്‍ട്ട്. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താരം നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ ഹിലാല്‍ ടീമിന്റെ ഭാഗമാണ് അദ്ദേഹം. എന്നാല്‍ സൗദി വിടാനുള്ള നീക്കം നെയ്മര്‍ നടത്തുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. മുന്‍ സഹതാരവും അര്‍ജന്റൈന്‍ ഇതിഹാസവുമായ ലയണല്‍ മെസ്സിക്കൊപ്പം അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ കളിക്കാനാണ് നെയ്മര്‍ ആലോചിക്കുന്നത്.

ഇതാ ഉത്തരം മെസ്സിയുടെ ക്ലബ്ബായ ഇന്റര്‍ മയാമി നെയ്മറെ റാഞ്ചാനുള്ള നീക്കം ഇതിനകം നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം. ഈ കൂടുമാറ്റം സംഭവിക്കുകയാണെങ്കില്‍ ഇതു മൂന്നാം തവണയായിരിക്കും മെസ്സിയെയും നെയ്മറെയും ഒരേ ക്ലബ്ബില്‍ കാണാന്‍ പോവുന്നത്. തുടക്കം ബാഴ്സിയില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയിലാണ് ലയണല്‍ മെസ്സിയും നെയ്മറും ആദ്യമായി ഒന്നിക്കുന്നത്.

ദീര്‍ഘകാലം ഒരുമിച്ച് കളിച്ച ഇരുവരും നിരവധി കിരീട വിജയങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു. അതിനു ശേഷം ബ്രസീലിയന്‍ സൂപ്പര്‍ താരം ബാഴ്സ വിട്ട് ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജിയിലേക്കു മാറുകയായിരുന്നു. വൈകാതെ ബാഴ്സയില്‍ നിന്നു മെസ്സിയും പിഎസ്ജിയിലേക്കു ചേക്കേറി. അവിടെ നിന്നാണ് രണ്ടു പേരും രണ്ടു വഴിക്കു പിരിയുന്നത്.
മെസ്സി അമേരിക്കയിലേക്കു വിമാനം കയറിയപ്പോള്‍ നെയ്മര്‍ പറന്നത് സൗദിയിലേക്കായിരുന്നു. ഇപ്പോഴിതാ ബ്രസീലിയന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ സൗദി വിട്ട് പഴയ കൂട്ടൂകാരനോടൊപ്പം പന്ത് തട്ടാന്‍ പോവുകയാണ്.

The post വീണ്ടും മെസിയും നെയ്മറും ഒന്നിക്കുന്നു appeared first on Metro Journal Online.

See also  ജയ്‌സ്വാളിന് റൺ ഔട്ടിന്റെ നിർഭാഗ്യം, 175ന് പുറത്ത്; സ്‌കോർ 400 കടത്തി ഇന്ത്യ

Related Articles

Back to top button