Kerala

ദേശീയപാത ഉദ്ഘാടനം: പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് കേരളത്തെ അപമാനിക്കലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് കേരളത്തെ അപമാനിക്കലാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാത യാഥാർഥ്യമാകാൻ കേരള സർക്കാരിന് റോൾ ഇല്ലെന്ന് പ്രചരിപ്പിക്കാൻ ആണെങ്കിൽ അത് വിജയിക്കില്ല. കേരള സർക്കാർ എന്ത് ചെയ്തു എന്ന് ജനങ്ങൾക്ക് അറിയാമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

എൻഎച്ച് 66 ആശ്വാസ പദ്ധതിയാണ്. ചരിത്രത്തിലാദ്യമായി ദേശീയപാത വികസനത്തിന് പണം ചെലവഴിക്കാൻ ഒരു സംസ്ഥാന സർക്കാർ തയാറായി. മറ്റ് പദ്ധതികൾക്കായി മറ്റിവെച്ച പണമാണ് ചെലവഴിച്ചതെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ തുടക്കം മുതൽ മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പും ഇടപെട്ടു. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു. 

വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. ദേശീയ പാത ഉദ്ഘാടനം മറ്റൊരു പരിപാടിയായിട്ട് നടത്തണമായിരുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയുടെ ഓഫീസിൽ നിന്ന് ക്ഷണം ഉണ്ടായില്ല. യുഡിഎഫ് കാലത്ത് മുടങ്ങിപ്പോയ പദ്ധതിയാണ് യാഥാർഥ്യമാക്കിയത്. പദ്ധതി നടപ്പിലാക്കിയത് എൽഡിഎഫ് സർക്കാരാണെന്ന് മന്ത്രി പറഞ്ഞു.

See also  22 മണിക്കൂർ നീണ്ട വിലാപയാത്ര, വിഎസ് വേലിക്കകത്ത് വീട്ടിൽ; അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസാഗരം

Related Articles

Back to top button