ഒന്നൂടെ കസറ് സഞ്ജു; കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡ്

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യില്‍ സെഞ്ച്വറി നേടി വന്‍ ഹൈപ്പില്‍ നില്‍ക്കുകയാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍. ബംഗ്ലാദേശുമായുള്ള അവസാന ട്വി20 മത്സരത്തില്‍ സെഞ്ച്വറി തികച്ച സഞ്ജുവിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണ്. ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ച് 61 റണ്‍സിന്റെ വിജയം നേടിയെടുക്കുക മാത്രമല്ല ഈ സെഞ്ച്വറിയിലൂടെ സഞ്ജു കൈവരിച്ചിരിക്കുന്നത്. മറിച്ച് തുടര്‍ച്ചയായ രണ്ട് ടി20 മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരം, ദക്ഷിണാഫ്രിക്കക്കെതിരെ ടി20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്നീ റെക്കോര്‍ഡുകള്‍ ഇതിനകം സഞ്ജു കൈവശമാക്കി.
നാളെ രാത്രി 7.30ന് നടക്കാനിരിക്കുന്ന ടി20യില്‍ കൂടി സഞ്ജു തന്റെ ഫോം തുടര്‍ന്നാല്‍ വലിയ റെക്കോര്‍ഡാണ് പിറക്കാനിരിക്കുന്നത്. തുടര്‍ച്ചയായ മൂന്ന് ടി20യില്‍ സെഞ്ച്വറി അടിക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി സഞ്ജു മാറും. ഇത് മലയാളികള്‍ക്ക് മാത്രമല്ല ഇന്ത്യക്കാര്‍ക്ക് മൊത്തത്തില്‍ ആഹ്ലാദിക്കാനും അഭിമാനിക്കാനുമുള്ള അവസരമാകും നല്‍കുക.
സഞ്ജുവിന്റെ സമീപകാല പ്രകടനങ്ങള്‍ അതി ഗംഭീരമാണെന്ന് പറയാം. സഞ്ജുവിന്റെ സ്ഥിരതയെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാന്‍ രണ്ട് തുടര്‍ സെഞ്ച്വറികളോടെ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ മറ്റാര്‍ക്കുമില്ലാത്ത റെക്കോഡ് നേടാന്‍ സാധിച്ചാല്‍ സഞ്ജുവിനത് കൂടുതല്‍ അഭിമാനമാവും.
ദക്ഷിണാഫ്രിക്കയില്‍ ടി20 പരമ്പര നേടാന്‍ ഇന്ത്യക്ക് സഞ്ജുവിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. അതുകൊണ്ടുതന്നെ എല്ലാ കണ്ണുകളും സഞ്ജുവിലേക്കാണെന്ന് പറയാം.
The post ഒന്നൂടെ കസറ് സഞ്ജു; കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡ് appeared first on Metro Journal Online.