Sports

രണ്ടാം ടി20: സഞ്ജു പൂജ്യത്തിനു പുറത്ത്

പോർട്ട് എലിസബത്ത്: ഇന്ത്യക്കെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം ബൗളിങ് തെരഞ്ഞെടുത്തു

ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ സഞ്ജു സാസണെ മൂന്നാമത്തെ പന്തിൽ നഷ്ടമായി. മൂന്ന് പന്ത് നേരിട്ട സഞ്ജു റണ്ണൊന്നും എടുക്കാതെയാണ് മടങ്ങിയത്. മാർക്കോ യാൻസന്‍റെ പന്തിൽ ക്ലീൻ ബൗൾഡ് ആകുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ സഹ ഓപ്പണർ അഭിഷേക് ശർമയും (5 പന്തിൽ 4) പുറത്തായി. ജെറാൾഡ് കോറ്റ്സിയുടെ പന്തിൽ യാൻസനു ക്യാച്ച്.

ആദ്യ മത്സരത്തിൽ 61 റൺസിനു ജയിച്ച ഇന്ത്യ പ്ലെയിങ് ഇലവനിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ദക്ഷിണാഫ്രിക്കൻ ടീമിൽ ഓപ്പണർ റീസ ഹെൻഡ്രിക്സ് തിരിച്ചെത്തിയെങ്കിലും റിയാൻ റിക്കിൾട്ടണെ നിലനിർത്തിയിട്ടുണ്ട്. പാട്രിക് ക്രുഗർ പുറത്തായി.

The post രണ്ടാം ടി20: സഞ്ജു പൂജ്യത്തിനു പുറത്ത് appeared first on Metro Journal Online.

See also  സൗരാഷ്ട്രയേയും പഞ്ഞിക്കിട്ട് പഞ്ചാബ്; ആദ്യ വിക്കറ്റ് പോയത് 298 റണ്‍സിന്

Related Articles

Back to top button