Movies

പ്രമോഷന് പോകാത്തത് കൊണ്ട് നിർമാതാവിന് 25 ലക്ഷം നഷ്ടമായി; ബിജു മേനോനെതിരെ ബി ഉണ്ണികൃഷ്ണൻ

നടൻ ബിജു മേനോനെതിരെ വിമർശനവുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കരാർ പ്രകാരമുള്ള സിനിമയുടെ പ്രമോഷനിൽ ബിജു മേനോൻ പങ്കെടുത്തില്ല. നിർമാതാവിന് നഷ്ടമായത് 24 ലക്ഷം രൂപയാണ്. ബിജു മേനോന്റെ പേര് പറയാൻ തനിക്ക് മടിയും പേടിയുമില്ലെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു

മലയാള സിനിമയിലെ പ്രധാന നടൻ പ്രമോഷന് പോകാത്തത് കൊണ്ട് ഒരു നിർമാതാവിന് 25 ലക്ഷം രൂപയാണ് ചാനലിൽ നിന്ന് കിട്ടാനുള്ള തുകയിൽ നിന്ന് കുറഞ്ഞത്. ആ നിർമാതാവ് ഒരു സംവിധായകൻ കൂടിയാണ്. അതേ നടൻ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷനും പോയിട്ടില്ല. ഞാൻ ബിജു മേനോനെ കുറിച്ചാണ് സംസാരിക്കുന്നത്

പേര് പറയാൻ മടിയുള്ള ആളല്ല ഞാൻ. പ്രമോഷൻ എന്നത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമല്ലേ എന്നും ബി ഉണ്ണികൃഷ്ണൻ ചോദിച്ചു. പടം പ്രമൊട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറിൽ ഒപ്പിട്ട ശേഷം പോകാതിരിക്കുക. അതേ തുടർന്ന് നിർമാതാവിന് 25 ലക്ഷം നഷ്ടപ്പെടുക. ഇപ്പോൾ വന്ന സിനിമയിലും അത് തന്നെയാണ് സംഭവിക്കുന്നതെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു്‌
 

See also  കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു

Related Articles

Back to top button