Sports

രോഹിതും ശുഭ്മാൻ ഗില്ലും ആദ്യ ടെസ്റ്റിനില്ല; പെർത്തിൽ ഇന്ത്യയിറങ്ങുക ബുമ്രയുടെ ക്യാപ്റ്റൻസിയിൽ

ക്യാപ്റ്റൻ രോഹിത് ശർമ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ഒന്നാം ടെസ്റ്റിന് കളിക്കില്ലെന്ന് ഉറപ്പായതോടെ ഇന്ത്യൻ ടീമിനെ നയിക്കുക വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ. പെർത്തിൽ നവംബർ 22ന് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് രോഹിത് ശർമ ഇന്ത്യയിൽ തന്നെ തുടരുന്നത്.

കൈവിരലിന് പരുക്കേറ്റ ശുഭ്മാൻ ഗിൽ നേരത്തെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരുക്കേറ്റ കെഎൽ രാഹുൽ ഫിറ്റ്‌നെസ് വീണ്ടെടുത്തായാണ് റിപ്പോർട്ട്. അങ്ങനെ വന്നാൽ യശസ്വി ജയ്‌സ്വാളിനൊപ്പം രാഹുലാകും ഇന്നിംഗ്‌സ് ഓപൺ ചെയ്യുക.

ഇത് രണ്ടാം തവണയാണ് ബുമ്രയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. 2022ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയെ നയിച്ചത് ബുമ്ര ആയിരുന്നു. ഡിസംബർ 6ന് അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പായി രോഹിത് ശർമ ടീമിനൊപ്പം ചേരും.

See also  വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു; ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാക്കിസ്ഥാനിലേക്കില്ല

Related Articles

Back to top button