Sports

തുടര്‍ച്ചയായി മൂന്ന് ടി20 സെഞ്ച്വറി; റെക്കോര്‍ഡ് തീര്‍ത്ത് തിലക് വര്‍മ

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരത്തിലെ അവസാന രണ്ട് മത്സരങ്ങളിലും മിന്നും പ്രകടനം കാഴ്ചവെച്ച് സെഞ്ച്വറി നേടിയ തിലക് വര്‍മ അടവ് തെറ്റിക്കാതെ വീണ്ടും ക്രീസില്‍ നിറഞ്ഞു കളിച്ചു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി. മൂന്ന് ശതകം തുടര്‍ച്ചയായി പൂര്‍ത്തിയാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി തിലക് വര്‍മ മാറി.

ബി സി സി ഐ നടത്തുന്ന സയിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ഹൈദരബാദിന്റെ നായകന്‍ കൂടിയായ തിലക് വര്‍മയുടെ മിന്നും പ്രകടനം. മേഘാലയതിരായ മത്സരത്തില്‍ പത്ത് സിക്‌സും 14 ഫോറുകളുമായാണ് തിലകിന്റെ മുന്നും പ്രകടനം. 67 പന്തില്‍ നിന്ന് താരം അടിച്ചെടുത്തത് 151 റണ്‍സ്. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന ടി20 വ്യക്തിഗത സ്‌കോറും തിലക് തന്റെ പേരില്‍ കുറിച്ചു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇതുവരെ ശ്രേയസ് അയ്യരുടെ പേരിലായിരുന്നു – 147. ടി20-യില്‍ നൂറ്റി അന്‍പതോ അതില്‍ക്കൂടുതലോ നേടുന്ന ഒരേയൊരു ഇന്ത്യക്കാരനായി ഇതോടെ തിലക് മാറി. തിലകിന്റെ പ്രകടനത്തിന്റെ ബലത്തില്‍ ഹൈദരാബാദ് നാലുവിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി. മൂന്നാമനായാണ് തിലക് ബാറ്റിങ്ങിനിറങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മേഘാലയയുടെ ഇന്നിംഗ്‌സ് 15.1 ഓവറില്‍ 69 റണ്‍സില്‍ അവസാനിച്ചു. 179 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഹൈദരബാദ് നേടിയത്.

See also  കാലാവസ്ഥാ പ്രശ്നങ്ങൾ: ക്ലബ് ലോകകപ്പ് ആതിഥേയർക്കെതിരെ രൂക്ഷ വിമർശനവുമായി ചെൽസി പരിശീലകൻ എൻസോ മാരെസ്ക

Related Articles

Back to top button