Local

എപിഎൽ ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്ച

അരീക്കോട്: എംസിസി അരീക്കോട് സംഘടിപ്പിക്കുന്ന അരീക്കോട് പ്രീമിയർ ലീഗ് (എപിഎൽ) സീസൺ – 1 ഞായറാഴ്ച (21/01/24) അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഫുട്ബോളിന് കേളി കേട്ട അരീക്കോടിന് ക്രിക്കറ്റ് താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എംസിസി അരീക്കോട് ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. അരീക്കോടും പരിസര പ്രദേശങ്ങളിലും നിന്നുള്ള എട്ടോളം ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. ആതിഥേയരായ എംസിസി അരീക്കോട് കൂടാതെ തെക്കൻസ് സൗത്ത് പുത്തലം, ലുലുക്കാസ് വാലില്ലാപുഴ, അതോലോകം വാലില്ലാപുഴ, എംവൈസി മൂർക്കനാട്, പവർ ഹിറ്റേഴ്സ് കുനിയിൽ, ഹാജി ലവൻസ് മൂർക്കനാട്, പികെഎസ് തേക്കിൻചോട് തുടങ്ങിയ ടീമുകൾ അണിനിരക്കും.

See also  പരിശീലനം നൽകി

Related Articles

Back to top button