World

ട്രംപിന് വഴങ്ങി യുക്രൈൻ; ധാതുഖനന കരാറിൽ യുക്രൈൻ-യുഎസ് ധാരണയായി

നിർണായകമായ ധാതു ഖനന കരാർ സംബന്ധിച്ച് അമേരിക്കയും യുക്രൈനും തമ്മിൽ ധാരണയായെന്ന് റിപ്പോർട്ട്. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ് ശ്രമിക്കുന്നതിനിടെയാണ് നീക്കം. അമേരിക്കയുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കരാറിന് യുക്രൈൻ വഴങ്ങിയതെന്നാണ് സൂചന

ധാതുഖനന കരാറിലെ കരട് വ്യവസ്ഥകളോട് യുഎസും യുക്രൈനും യോജിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ ഉറപ്പുകളോ ആയുധങ്ങളുടെ തുടർച്ചയായ കൈമാറ്റമോ കരാറിൽ ഇല്ലെന്നാണ് സൂചന. സ്വതന്ത്രവും പരമാധികാരവും സുരക്ഷിതവുമായ യുക്രൈനാണ് യുഎസ് ആക്രമിക്കുന്നതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു

യുക്രൈനെ സാമ്പത്തികമായും സൈനികമായും സഹായിച്ചതിനുള്ള പ്രതിഫലമായി യുക്രൈനിലെ അപൂർവ ധാതുക്കളുടെ അവകാശം അമേരിക്കക്ക് നൽകണെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കരാറിൽ ഒപ്പിടാൻ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി യുഎസിലേക്ക് ഉടനെത്തുമെന്നാണ് റിപ്പോർട്ട്.

See also  ഗാസ വിടാൻ ആഗ്രഹിക്കുന്ന പലസ്തീനികൾക്കായി പ്രത്യേക പദ്ധതി തയാറാക്കാൻ നിർദ്ദേശിച്ച് ഇസ്രേലി പ്രതിരോധ മന്ത്രി

Related Articles

Back to top button