Kerala

വി എസിന് വിട ചൊല്ലി കേരളം; നാളെ സംസ്ഥാനത്ത് പൊതു അവധി

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്‌കാരം ബുധനാഴ്ച വൈകിട്ട് ആലപ്പുഴ വലിയ ചുടുക്കാട്ടിൽ നടക്കും. എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. നാളെ മുതൽ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണമുണ്ടാകും

ഇന്ന് വൈകിട്ടോടെ വിഎസിന്റെ ഭൗതിക ശരീരം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ എത്തും. ഇന്ന് രാത്രി എകെജി പഠന ഗവേഷണ കേന്ദ്രത്തിലെ പൊതുദർശനത്തിന് ശേഷം രാത്രിയോടെ തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോകും

നാളെ രാവിലെ ഒമ്പതിന് ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ ആലപ്പുഴയിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകും. ബുധനാഴ്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷമാണ് സംസ്‌കാരം

The post വി എസിന് വിട ചൊല്ലി കേരളം; നാളെ സംസ്ഥാനത്ത് പൊതു അവധി appeared first on Metro Journal Online.

See also  അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

Related Articles

Back to top button