Kerala

2029-ൽ രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും; മോദിയുടെ പതനം അപമാനകരമായിരിക്കുമെന്ന് കെ.സി. വേണുഗോപാൽ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ​ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ. അപമാനകരമായി രാജിവെച്ചു പുറത്തേക്ക് പോകുന്ന പ്രധാനമന്ത്രിയായിരിക്കും മോദിയെന്നും ​ഗ്യാനേഷ് കുമാറിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നുവെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. കോഴിക്കോട് കോൺഗ്രസിന്റെ ‘ദേശ് ബച്ചാവോ റാലി’യിൽ സംസാരിക്കവേയായിരുന്നു വിമർശനം. 2029ൽ രാഹുൽ ​ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

56 നെഞ്ച് ഉണ്ടെങ്കിൽ മോദിയെ സംവാദം വെല്ലുവിളിക്കുന്നുവെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. മോദി ഓടി ഒളിക്കുകയാണ്. രാഹുൽ ഗാന്ധി എന്ത് ചെയ്യാൻ പോകുന്നുവെന്ന് അറിയാൻ ഇൻഡ്യ സഖ്യവും കോൺഗ്രസും കാത്തിരിക്കണം. ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന് അദേഹം പറ‍ഞ്ഞു. കോഴിക്കോട് നടക്കുനത് രാജ്യത്തെ വീണ്ടെടുക്കാൻ ഉള്ള പോരാട്ടമാണ്. ഹരിയാനയിലടക്കം കോൺഗ്രസിന് വലിയ പിന്തുണയുണ്ടായിരുന്നു എന്നാൽ അവിടെ കോൺഗ്രസ് തോറ്റു. ഹരിയാനയിൽ ബിജെപി ജയിച്ചത് എങ്ങനെയെന്ന് കെസി വേണു​ഗോപാൽ ചോദിച്ചു. മഹാരാഷ്ട്രയിലും കർണാടകയിലും സമാനമായ അവസ്ഥയുണ്ടായി. കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള അജണ്ട മോദിക്കും, അമിത് ഷായ്ക്കും ഉണ്ടായിരുന്നുവെന്ന് അദേഹം പറ‍ഞ്ഞു.

ഏത് ക്രമിനിൽ കുറ്റവും ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥാനാണ് ഗ്യാനേഷ് കുമാർ എന്ന് തെളിയിച്ചതാണ്. എത് തെറ്റ് ചെയ്താലും കണ്ടുപിടിക്കില്ലെന്ന് ഗ്യാനേഷ്കുമാറിന് അറിയാം. നിയമത്തിൻ്റെ എല്ലാം സംരക്ഷണവും ഗ്യാനേഷ്കുമാറിന് കിട്ടി. സർക്കാരിൻ്റെ പണം നേരത്തെ കട്ടിരുന്നു. ഇപ്പോൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്ന് അദേഹം രൂക്ഷമായി വിമർശിക്കുന്നു.ഡൽഹിയിലെ പോരാട്ടത്തിൽ ഗ്യാനേഷ്കുമാറിനും മോദിക്കും ഉറങ്ങാൻ കഴിയില്ലെന്ന് കെസി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

See also  ആര്‍ സുഗതന്റെ അവധിക്ക് വഴിവെച്ച സര്‍ക്കുലര്‍ ഇറക്കിയത് ആഭ്യന്തരമന്ത്രി അറിയാതെ; അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തര വകുപ്പ്

Related Articles

Back to top button