World

നിമിഷപ്രിയയുടെ വധശിക്ഷ അംഗീകരിച്ചത് ഹൂതി മേധാവി; പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി. ഹൂതി സുപ്രിം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മെഹ്ദി അൽ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചത്. ഇദ്ദേഹത്തെ വിമത പ്രസിഡന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്.

നിമിഷപ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലാണ്. നിമിഷ കഴിയുന്ന ജയിൽ സ്ഥിതി ചെയ്യുന്നതും ഹൂതി നിയന്ത്രണ മേഖലയിലാണ്. വിഷയത്തിൽ ഇടപെട്ട് ചർച്ച നടത്താമെന്ന് ഹൂതികളെ പിന്തുണക്കുന്ന ഇറാൻ നേരത്തെ അറിയിച്ചിരുന്നു

യെമനി പൗരനായ തലാൽ അബ്ദു മെഹ്ദി കൊല്ലപ്പെട്ട കേസിലാണ് 2017 മുതൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് നിമിഷപ്രിയ ജയിലിൽ കഴിയുന്നത്. വധശിക്ഷ ഒരു മാസത്തിനകം നടപ്പാകുമെന്നാണ് വിവരം. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾക്കായി അമ്മ പ്രേമകുമാരി കഴിഞ്ഞ ഏപ്രിൽ 20ന് യെമനിലേക്ക് പോയി അവിടെ തുടരുകയാണ്.

The post നിമിഷപ്രിയയുടെ വധശിക്ഷ അംഗീകരിച്ചത് ഹൂതി മേധാവി; പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി appeared first on Metro Journal Online.

See also  കാനഡയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി; നിരവധി മരണം

Related Articles

Back to top button