Kerala

കോട്ടയം കാണക്കാരിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

കോട്ടയം ഏറ്റുമാനൂർ കാണക്കാരിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. കാണക്കാരി ആശുപത്രിപ്പടിക്ക് സമീപം ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

നീണ്ടൂർ ഓണംതുരുത്ത് തൈപ്പറമ്പിൽ ജോസഫ് ടി എബ്രഹാമാണ്(27) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മാർവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുറുപ്പുന്തറ ഭാഗത്ത് പോകുകയായിരുന്ന ബൈക്കിൽ എതിർ ദിശയിലേക്ക് വന്ന കാർ ഇടിക്കുകയായിരുന്നു. പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ജോസഫ് മരിച്ചിരുന്നു.

See also  പത്തനംതിട്ടയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികൾ എറണാകുളത്ത് പിടിയിൽ

Related Articles

Back to top button