ഫ്‌ളോറിഡയിൽ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

ഫ്‌ളോറിഡയിൽ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഫോർട്ട് ലോഡർഡെയ്ൽ-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജെറ്റ് ബ്ലൂ വിമാനത്തിന്റെ രണ്ട് ലാൻഡിംഗ് ഗിയറിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്.
തിങ്കളാഴ്ച രാത്രി 11.10നാണ് വിമാനം ലാൻഡ് ചെയ്തത്. ന്യൂയോർക്ക് ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ നിന്നാണ് വിമാനം ഫോർട്ട് ലോഡർഡെയ്‌ലിൽ എത്തിയത്. പതിവ് പരിശോധനയിലാണ് ലാൻഡിംഗ് ഗിയറിൽ മൃതദേഹങ്ങൾ കണ്ടത്
ഹൃദയഭേദകമായ കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്ന് ജെറ്റ് ബ്ലൂ പ്രസ്താവനയിൽ അറിയിച്ചു. എങ്ങനെയാണ് സംഭവം നടന്നതെ്‌ന് കണ്ടെത്താൻ അധികൃതരുമായി സഹകരിക്കും. മരിച്ചവർ എങ്ങനെയാണ് വിമാനത്തിലേക്ക് പ്രവേശിച്ചത് എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും ജെറ്റ് ബ്ലൂ വ്യക്തമാക്കി.
The post ഫ്‌ളോറിഡയിൽ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി appeared first on Metro Journal Online.