World

നിർണായകനീക്കവുമായി ബൈഡൻ; ക്യൂബയെ തീവ്രവാദ സ്‌പോൺസർമാരുടെ പട്ടികയിൽ നിന്ന് നീക്കി

പ്രസിഡന്റ് പദവിയിൽ നിന്നിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിർണായക നീക്കവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ക്യൂബയെ തീവ്രവാദ സ്‌പോൺസർമാരുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമെന്ന് യുഎസ് ഭരണകൂടം അറിയിച്ചു. ഇതിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി വരികയാണ്

ക്യൂബ തീവ്രവാദത്തെ സ്‌പോൺസർ ചെയ്യുന്നുവെന്ന് സാധൂകരിക്കുന്ന ഒരു വിവരങ്ങളും തങ്ങളുടെ പക്കൽ ഇല്ലെന്ന് മുതിർന്ന യുഎസ് അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ ക്യൂബയിൽ നിന്നുള്ള രാഷ്ട്രീയ തടവുകാരെയും അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്ന മറ്റ് ആളുകളെയും മോചിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്

കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. 553 രാഷ്ട്രീയ തടവുകാരെ ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്ന് ക്യൂബൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ നടപടിയെ പ്രശംസിച്ചെങ്കിലും രാജ്യത്തിന് മേലുള്ള സാമ്പത്തിക ഉപരോധം തുടരുകയാണെന്നും ക്യൂബൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

See also  ജപ്പാന്റെ എണ്ണ ഇറക്കുമതിയുടെ 38.2 ശതമാനവും യുഎഇയില്‍നിന്ന്; ഒന്നാം സ്ഥാനത്ത് സഊദി: 44.3 ശതമാനം

Related Articles

Back to top button