Gulf

സ്വദേശിയുടെ വീട്ടില്‍ കണ്ടെത്തിയ റെഡ് ഫോക്‌സിനെ കാട്ടില്‍ വിട്ടയച്ചു

മസ്‌കറ്റ്: സ്വദേശി പൗരന്റെ വീട്ടിനരുകില്‍ കണ്ടെത്തിയ റെഡ് ഫോക്‌സിനെ കാട്ടിലേക്ക് വിട്ടയച്ചതായി ഒമാന്‍ അധികൃതര്‍ വെളിപ്പെടുത്തി. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈക്ക് വിലായത്തിലെ സ്വദേശിയുടെ വീട്ടില്‍ നിന്നായിരുന്നു റെഡ് ഫോക്‌സിന് പിടികൂടിയത്.

റോയല്‍ ഒമാന്‍ പോലീസുമായി സഹകരിച്ച് ഒമാന്‍ പരിസ്ഥിതി അതോറിറ്റിയാണ് വന്യജീവി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന റെഡ് ഫോക്‌സിനെ കാട്ടിലേക്ക് എത്തിച്ചത്. ഒമാന്‍ സംരക്ഷിത വന പ്രദേശങ്ങളിലും നാച്ചുറല്‍ റിസര്‍വകളിലും കാണപ്പെടുന്ന വന്യജീവിയാണ് റെഡ് ഫോക്‌സ്.

See also  സലാല-കോഴിക്കോട് സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ട് സര്‍വിസ് നടത്തും

Related Articles

Back to top button