World
സ്വീഡനിലെ പഠനകേന്ദ്രത്തിൽ വെടിവെപ്പ്; അക്രമിയടക്കം 10 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

സ്വീഡനിൽ വെടിവെപ്പ്. ഓറബ്രോ നഗരത്തിലെ പഠനകേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു.
സ്റ്റോക്ക്‌ഹോം നഗരത്തിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഓറെബ്രോ. 20 വയസ് പിന്നിട്ടിവരും കുടിയേറ്റക്കാരും പഠിക്കുന്ന ക്യാമ്പസ് റിസ്‌ബെർഗ്‌സ്‌കയിലാണ് വെടിവെപ്പുണ്ടായത്.
അക്രമിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ഇയാൾക്കൊപ്പം മറ്റ് പ്രതികളില്ലെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
The post സ്വീഡനിലെ പഠനകേന്ദ്രത്തിൽ വെടിവെപ്പ്; അക്രമിയടക്കം 10 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക് appeared first on Metro Journal Online.