Kerala

ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസുമായി ബന്ധപ്പെട്ട ഹർജി; സുപ്രിം കോടതി വിധി ഇന്ന്

മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സിടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്. സത്യം കണ്ടെത്താൻ ഏതറ്റം വരെയും പോകുമെന്ന് വാദം കേൾക്കുന്നതിനിടെ കോടതി നേരത്തെ പറഞ്ഞിരുന്നു.

ആവശ്യമെങ്കിൽ കേസിന്റെ അന്വേഷണം സിബിഐക്ക് വിടാനും തങ്ങൾക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരമാണെന്ന് സംസ്ഥാന സർക്കാരും സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു

ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ അന്ന് ജൂനിയർ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ നൽകിയ സത്യവാങ്മൂലം. കേസിൽ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആന്റണി രാജു ഹർജി നൽകിയത്.

See also  മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: സർക്കാർ മുൻകൈയെടുത്താൽ പരിഹാരമുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

Related Articles

Back to top button