Kerala

സത്യപ്രതിജ്ഞ ആഹ്ലാദ പരിപാടിക്കിടെ കണ്ണൂരില്‍ പടക്കം പൊട്ടിത്തെറിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

കണ്ണൂര്‍: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് നടത്തിയ ആഹ്ലാദ പരിപാടികൾക്കിടെ എട്ട് വയസുകാരൻ സ്ഫോടനത്തിൽ മരിച്ചു

അഴീക്കോട് പുന്നക്കപ്പാറയിലെ കോൺ​ഗ്രസ് ഓഫീസിന് സമീപം ഇന്ന് രാവലെയാണ് സംഭവം. അമാനും സുഹൃത്തുക്കളും ഇവിടെനിന്ന് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.

കഴുത്തിനേറ്റ പരിക്കാണ് മരണകാരണം. കണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് കുട്ടികൾക്ക് നിസാരമായി പരിക്കേറ്റു.

See also  പാപ്പാഞ്ഞിയെ നീക്കണം; സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ്: വെളിഗ്രൗണ്ടിൽ നിന്ന് പാപ്പാഞ്ഞിയെ നീക്കാൻ നോട്ടീസ്

Related Articles

Back to top button