World

യുഎഇ പ്രസിഡന്റ് ഇറ്റലിയിലെത്തി – Metro Journal Online

അബുദാബി: ഔദ്യോഗിക സന്ദര്‍ശനത്തിനായി പുറപ്പെട്ട യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇറ്റലിയില്‍ എത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഇന്നലെയാണ് ശൈഖ് മുഹമ്മദ് ഇറ്റലിയിലെ റോമിലെത്തിയത്. ഇന്നുമുതലാണ് യുഎഇ പ്രസിഡന്റിന്റെ ഇറ്റാലിയന്‍ സന്ദര്‍ശനം ആരംഭിക്കുക. ഇറ്റാലിയന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ എത്തിയ പ്രസിഡന്റിന്റെ വിമാനത്തെ സ്വന്തം വിമാനങ്ങളുടെ അകമ്പടിയോടെയാണ് ഇറ്റലി രാജ്യത്തേക്ക് സ്വാഗതം ചെയ്തത്.

ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിന്‍ സായി അല്‍ നഹ്‌യാന്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹനൂന്‍ അല്‍ നഹ്‌യാന്‍, സുപ്രീം കൗണ്‍സില്‍ ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹമ്മാദ് അല്‍ ഷംസി, രാജ്യാന്തര സഹകരണത്തിനുള്ള സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, ഇന്‍ഡസ്ട്രി ആന്‍ഡ് അഡ്വാന്‍സ്ഡ് ടെക്‌നോളജി മന്ത്രി ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബിര്‍, കായിക മന്ത്രി അഹമ്മദ് ബെല്‍ഹൗള്‍ അല്‍ ഫലാസി, വിദ്യാഭ്യാസ മന്ത്രി സാറ ബിന്‍ത് യൂസഫ് അല്‍ അമിരി, യുവജന സാംസ്‌കാരിക മന്ത്രി സലീം ബിന്‍ ഖാലിദ് അല്‍ ഖാസിമി, നിക്ഷേപമന്ത്രി മുഹമ്മദ് സുബൈദ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട വലിയൊരു ഉന്നത തലസംഘവും യുഎഇ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.

See also  പാക്കിസ്ഥാന് കനത്ത തിരിച്ചടി; ക്വറ്റയുടെ നിയന്ത്രണം ഏറ്റെടുത്തതായി ബലൂച് ലിബറേഷൻ ആർമി

Related Articles

Back to top button