World
ഇസ്രയേലിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

ജെറുസലേം: ഇസ്രയേലിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. തുമ്പ സ്വദേശി ഗബ്രിയേലാണ് വെടിയേറ്റ് മരിച്ചത്. ജോർദാനിൽ നിന്നും ഇസ്രയേലിലേക്ക് രക്ഷപ്പെടുന്നതിനിടെയായിരുന്നു വെടിയേറ്റത്. തുമ്പയിൽ നിന്നും നാലുപേരാണ് ഇസ്രയേലിലേക്ക് പോയത്. ജോർദാനിലെത്തിയ നാലംഗസംഘം ഇസ്രയേലിലേക്ക് കടക്കുന്നതിനിടെയാണ് വെടിയേറ്റത്.
സംഘത്തിലുണ്ടായിരുന്ന മേനംകുളം സ്വദേശി എഡിസൺ നാട്ടിലെത്തിയ ശേഷമാണ് ഗബ്രിയേലിന്‍റെ കുടംബത്തെ വിവരമറിയിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ജയിലിലാണെന്നും എഡിസൺ അറിയിച്ചു.
ഗബ്രിയേലിന്‍റെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി ഗബ്രിയേൽ കുടുംബവുമായി ബന്ധപ്പെടുന്നില്ലായിരുന്നു. സംഭവത്തിൽ ഇന്‍റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.
The post ഇസ്രയേലിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു appeared first on Metro Journal Online.