World

ധാക്കയിൽ കെമിക്കൽ ഫാക്ടറിയിലും ടെക്‌സ്റ്റൈൽ ഫാക്ടറിയിലും തീപിടിത്തം; 16 പേർ മരിച്ചു

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ കെമിക്കൽ ഫാക്ടറിയിലും ടെക്‌സ്റ്റൈൽ ഫാക്ടറിയിലുമുണ്ടായ തീപിടിത്തത്തിൽ 16 പേർ കൊല്ലപ്പെട്ടു. കെമിക്കൽ ഫാക്ടറിയുടെ ഗോഡൗണിൽ നിന്നുയർന്ന തീ ടെക്‌സ്‌റ്റൈൽ ഫാക്ടറിയിലേക്കും വ്യാപിക്കുകയായിരുന്നു. ടെകസ്റ്റൈൽ ഫാക്ടറിയിലുണ്ടായിരുന്നവരാണ് മരിച്ചവരിൽ കൂടുതലും 

കെമിക്കൽ ഫാക്ടറി ജീവനക്കാരും മരിച്ചതായാണ് വിവരം. ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. എത്ര പേർ അപകടത്തിൽപ്പെട്ടു എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. വലിയ സ്‌ഫോടനശബ്ദം ഉയരുകയും പിന്നാലെ തീ ആളിപ്പടരുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമാണങ്ങൾ കാരണം ബംഗ്ലാദേശിൽ ഇത്തരം അപകടങ്ങൾ പതിവാണ്. കഴിഞ്ഞ വർഷം മാത്രം 27,000ത്തോളം വലുതും ചെറുതുമായ തീപിടിത്തം രാജ്യത്തുണ്ടായതായിട്ടുണ്ട്.
 

See also  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുക്രൈനിൽ എത്തും; പ്രസിഡന്റ് സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തും

Related Articles

Back to top button