Education

കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ 20കാരിയെ മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ നിന്നും കണ്ടെത്തി

കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ 20 കാരിയെ കണ്ടെത്തി. തൃശൂർ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 നാണ് ഐശ്വര്യ വീട്ടീൽ നിന്ന് പോയത്. യുവതിയെ കാണാനില്ലെന്ന് മാതാവാണ് കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നത്.

രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക്‌പോയ ഐശ്വര്യ പിന്നീട് തിരിച്ചുവന്നില്ല. അന്നേ ദിവസം 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറഞ്ഞിരുന്നു.

ഓൺലൈനായി എൻട്രൻസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുകയായിരുന്ന ഐശ്വര്യ മറ്റുള്ളവരോട് അടുത്ത് ഇടപഴകാറില്ലെന്ന് വീട്ടുകാർ പറയുന്നു. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കരുനാഗപ്പള്ളി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

 

See also  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button