Kerala

മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താനുള്ള നിർദേശം; കരുതലോടെ കൊച്ചി പോലീസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണത്തിൽ കരുതലോടെ നീങ്ങാൻ കൊച്ചി പോലീസ്. ദ്രുതഗതിയിലുള്ള നടപടികൾ വേണ്ടെന്നാണ് പോലീസ് തീരുമാനം. കോടതിയിൽ നിന്ന് ഇതുവരെ ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ അന്യായത്തിലായിരുന്നു നടപടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ആക്രമിച്ചത് രക്ഷാപ്രവർത്തനമാണെന്ന നവകേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

രക്ഷാപ്രവർത്തനം തുടരാമെന്നത് കുറ്റകൃത്യത്തിന് പ്രേരണയായെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും ജനാധിപത്യ മര്യാദ കാണിക്കണമെന്നും മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.

The post മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താനുള്ള നിർദേശം; കരുതലോടെ കൊച്ചി പോലീസ് appeared first on Metro Journal Online.

See also  പത്തനാപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ആറു വയസുകാരൻ ഗുരുതരാവസ്ഥയിൽ

Related Articles

Back to top button