National

പിറന്നാൾ ആഘോഷത്തിനിടെ വാക്കുതർക്കം, പിന്നാലെ കത്തിക്കുത്ത്; രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു

ചെന്നൈയിൽ ജന്മദിനാഘോഷങ്ങൾക്കിടെയുണ്ടായ തർക്കത്തിനിടെ രണ്ട് പേർ കുത്തേറ്റ് മരിച്ചു. ചെന്നൈ ബാലാജി നഗറിലെ മാരാമലൈ നഗറിലാണ് സംഭവം. ഗോപികണ്ണൻ എന്ന വിമൽ(22), ജഗദീശൻ(21) എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊലപാതകം, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. മാഗി എന്ന സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെയാണ് സംഭവം. മദ്യപാനത്തിനിടെ ഇരുവരും തർക്കത്തിലേർപ്പെടുകയും പിന്നാലെ ഇരുവരും കത്തിയെടുത്ത് പരസ്പരം കുത്തുകയുമായിരുന്നു.

വിമൽ സംഭവസ്ഥലത്ത് വെച്ചും ജഗൻ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ജന്മദിനാഘോഷത്തിൽ പങ്കെടുത്ത എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

The post പിറന്നാൾ ആഘോഷത്തിനിടെ വാക്കുതർക്കം, പിന്നാലെ കത്തിക്കുത്ത്; രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  കാശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണം: മരണസംഖ്യ 27 ആയി, കൊല്ലപ്പെട്ടവരിൽ വിദേശികളും

Related Articles

Back to top button