അമേരിക്കയെ തിരിച്ചടിക്കുമെന്ന് ഹൂത്തികള്‍

വ്യോമാക്രമണങ്ങൾ തങ്ങളെ പിന്തിരിപ്പിക്കില്ലെന്നും അമേരിക്കയെ തിരിച്ചടിക്കുമെന്നും ഹൂത്തി മീഡിയ ഓഫിസ് ഡെപ്യൂട്ടി ഹെഡ് നസ്‌റുദ്ദീൻ ആമർ പറഞ്ഞു. “ഗാസയെ സംരക്ഷിക്കുന്നതിന് അവര്‍ക്ക് പിന്തുണയും പരിചയുമായി ഹൂത്തികള്‍ തുടരും, എന്ത് വെല്ലുവിളികൾ ഉണ്ടായാലും അതില്‍ നിന്ന് പിന്നോട്ടില്ല,” അദ്ദേഹം സോഷ്യൽ മീഡിയയിൽ കൂട്ടിച്ചേർത്തു.
ഹൂത്തികൾ അന്താരാഷ്ട്ര ഷിപ്പിങ് റൂട്ടുകളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന ട്രംപിന്‍റെ വാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഹൂത്തി വക്താവ് മുഹമ്മദ് അബ്‌ദുള്ൾ സലാം വ്യക്തമാക്കി. ഗാസയിൽ ഇസ്രയേൽ ഏർപ്പെടുത്തിയ പുതിയ ഉപരോധത്തിന് മറുപടിയായി ഇസ്രയേലി കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂത്തികൾ പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അമേരിക്കയുടെ വ്യോമാക്രമണം ഉണ്ടായത്.
The post അമേരിക്കയെ തിരിച്ചടിക്കുമെന്ന് ഹൂത്തികള്‍ appeared first on Metro Journal Online.