World

യെമനെ ഞെട്ടിച്ച് അമേരിക്കയുടെ വ്യോമാക്രമണം;15 പേര്‍ കൊല്ലപ്പെട്ടു: ഹൂത്തികളെ തീര്‍ക്കുമെന്ന് ട്രംപ്

സന: യെമന്‍റെ തലസ്ഥാനമായ സനയിൽ വൻ വ്യോമാക്രമണവുമായി അമേരിക്ക. ആക്രമണത്തില്‍ 15ഓളം പേര്‍ കൊല്ലപ്പെട്ടെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൂത്തി വിമതര്‍ക്കുള്ള ശക്തമായ തിരിച്ചടിയുടെ ഭാഗമാണ് ഈ ആക്രമണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

യെമനിലെ ഹൂത്തി വിമതർക്കെതിരെ അമേരിക്ക “നിർണായകവും ശക്തവുമായ” വ്യോമാക്രമണം ആരംഭിച്ചതായി ട്രംപ് പറഞ്ഞു. ചെങ്കടലിൽ കപ്പലിന് നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ വ്യോമാക്രമണമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൂത്തികളെ ഇല്ലാതാക്കുന്നത് വരെ ആക്രമണം തുടരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാൻ അവര്‍ക്ക് ധനസഹായം നൽകി, ഹൂത്തി ഗുണ്ടകൾ യുഎസ് വിമാനങ്ങൾക്ക് നേരെ മിസൈലുകൾ തൊടുത്തുവിടുകയും നമ്മുടെ സൈനികരെയും സഖ്യകക്ഷികളെയും ലക്ഷ്യം വയ്ക്കുകയും ചെയ്‌തു,” ട്രംപ് കുറിച്ചു. ഹൂത്തികള്‍ നടത്തുന്ന കടൽക്കൊള്ള, അക്രമം, ഭീകരത എന്നിവയ്ക്കുള്ള തിരിച്ചടിയായാണ് വ്യോമാക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയുടെ അതിർത്തിയിലുള്ള ഹൂത്തി വിമതരുടെ ശക്തികേന്ദ്രമായ സനയിലും വടക്കൻ പ്രവിശ്യയായ സാദയിലും ശനിയാഴ്‌ച വൈകുന്നേരമാണ് തുടർച്ചയായ സ്ഫോടനങ്ങൾ നടന്നത്. ഇസ്രയേലിനെ ശത്രുവായി കണക്കാക്കുന്ന ഇറാൻ പിന്തുണയുള്ള വിമത സംഘമാണ് ഹൂത്തികള്‍. ഹമാസ്-ഇസ്രയേല്‍ യുദ്ധകാലത്ത് പലസ്‌തീനെ പിന്തുണച്ച് കൊണ്ട് ഇസ്രയേലിലേക്കും ഹൂത്തികള്‍ വ്യോമാക്രമണം നടത്തിയിരുന്നു.

അമേരിക്കൻ ഷിപ്പിങ്, വ്യോമ, നാവിക വസ്‌തുക്കളെ സംരക്ഷിക്കുന്നതിനും ഷിപ്പിങ് നടത്താനുള്ള സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനുമായി നമ്മുടെ യുദ്ധവിമാനങ്ങൾ ഇപ്പോൾ തീവ്രവാദികളുടെ താവളങ്ങളില്‍ മിസൈൽ വ്യോമാക്രമണം നടത്തുകയാണ്,” ട്രംപ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. “ലോകത്തിലെ ജലപാതകളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്നതിൽ നിന്ന് അമേരിക്കൻ വാണിജ്യ, നാവിക കപ്പലുകളെ ഒരു തീവ്രവാദ ശക്തിക്കും തടയാൻ കഴിയില്ല.” എന്നും അദ്ദേഹം പറഞ്ഞു. ഹൂത്തികളെ പിന്തുണയ്ക്കുന്നത് നിർത്തണമെന്ന് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി.

The post യെമനെ ഞെട്ടിച്ച് അമേരിക്കയുടെ വ്യോമാക്രമണം;15 പേര്‍ കൊല്ലപ്പെട്ടു: ഹൂത്തികളെ തീര്‍ക്കുമെന്ന് ട്രംപ് appeared first on Metro Journal Online.

See also  ചൈനയില്‍ പെണ്ണ് കിട്ടാക്കനി; വിവാഹത്തിന് വിദേശവനിതകളെ നോക്കണമെന്ന പ്രൊഫസറുടെ നിലപാട് വിവാദമായി

Related Articles

Back to top button